
കോട്ടയം : കോട്ടയത്ത് ഇരുമാപ്രയിൽ ശക്തമായ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടമുണ്ടായി.അപകടത്തിൽ ഇലവുംമാക്കൽ ജിജോയുടെ വീടാണ് മിന്നലേറ്റ് കത്തിയത്. ഉച്ചയ്ക്ക് ഉണ്ടായ ഇടിമിന്നലിലാണ് വീടിന് തീപിടിച്ചത്.
ഇടിമിന്നലേറ്റ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട്ടിലെ വയറിങ്, ടിവി, മറ്റു ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വെള്ളി പകൽ ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത ഇടിമിന്നലുണ്ടായി. പാലാ, പൂഞ്ഞാർ മേഖലകളിലായിരുന്നു ശക്തമായ മിന്നലുണ്ടായത്. നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങൾ മിന്നലിൽ കേടായി.