

തിരുവനന്തപുരം: ജീവപര്യന്തം തടവുകാരനെ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശിയായ ഹരിദാസ് ആണ് മരിച്ചത്. ജയിലിനുള്ളിലെ വർക്ക്‌ഷോപ്പിലാണ് സംഭവം.(Lifer found dead in Poojappura Central Jail)
ഇന്ന് രാവിലെ 7.30-നാണ് ഹരിദാസ് ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ ജോലിക്കായി കയറിയത്.ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയായിരുന്നു ഹരിദാസ്. സംഭവത്തെ തുടർന്ന് പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.