
അമ്പലപ്പുഴ: അറബി കടലിൽ കേരളതീരത്ത് തീ പിടിച്ച് അപകടത്തിൽപ്പെട്ട "വാൻ ഹായ് 503" കപ്പലിലെ രക്ഷാബോട്ട് തീരത്തടിഞ്ഞു(Cargo ship). ആലപ്പുഴ പുന്നപ്ര വാടയ്ക്കൽ തീരത്താണ് രക്ഷാബോട്ട് അടിഞ്ഞത്.
രക്ഷാബോട്ടിൽ 'വാൻ ഹായ് 503 സിംഗപ്പൂർ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബോട്ടിനുള്ളിൽ ലൈഫ് ജാക്കറ്റുകളും മരുന്നുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വടം ഉപയോഗിച്ച് രക്ഷ ബോട്ട് മരങ്ങളിൽ കെട്ടിയിട്ടു.