
എറണാകുളം : വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ലൈബീരിയൻ കപ്പൽ എംഎൽസി എൽസ-3 ചരക്കുകപ്പൽ കടലിൽ താണതിന് പിന്നിലെ കാരണം വിശദീകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്(Liberian ship).
കപ്പൽ കടലിൽ താഴാൻ കണ്ടെത്തിയ പ്രാഥമിക കാരണം യന്ത്രത്തകരാർ ആണെന്നും കപ്പലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ജൂലായ് മൂന്നിനകം പരിഹരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥ വൃന്ദം വ്യക്തമാക്കി.
അതേസമയം ചരക്കു കപ്പൽ കടലിൽ താഴന്നതു സംബന്ധിച്ച് അട്ടിമറിസാധ്യതകളൊന്നും തന്നെ നിലനിൽക്കുന്നില്ലെന്നും അവർ കൂട്ടി ചേർത്തു.