തിരുവനന്തപുരം : സി പി എമ്മിൽ കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ വക്കീൽ നോട്ടീസിന് മറുപടി അയച്ച് വ്യവസായി മുഹമ്മദ് ഷെർഷാദ്. (Letter leak controversy in CPM)
താൻ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നും, മകനെ സംശയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പി ബിക്ക് നൽകിയ കത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല എന്നും, സംസ്‌ഥാന സെക്രട്ടറിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ല എന്നും ഇതിൽ പറയുന്നു.