തിരുവനന്തപുരം : സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അയച്ച വക്കീൽ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്ന് മുഹമ്മദ് ഷെർഷാദ് പറഞ്ഞു. (Letter leak controversy in CPM)
കത്ത് ചോരാൻ കാരണം എം വി ഗോവിന്ദൻ്റെ മകൻ തന്നെയാണെന്നും, നേരത്തെ ഉന്നയിച്ച പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി എമ്മിനെയോ പാർട്ടി സെക്രട്ടറിയേയോ അല്ല കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.