തിരുവനന്തപുരം : സി പി എമ്മിൽ ആളിപ്പടരുന്ന കത്ത് ചോർച്ച വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് പറഞ്ഞ് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ്. (Letter leak controversy in CPM)
പാർട്ടി കുടുംബം തകർത്തവനോടൊപ്പം ആണെന്നും, അങ്ങനെയെങ്കിൽ പാർട്ടിയോട് ഗുഡ്ബൈ പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഷെർഷാദിൻ്റെ പ്രതികരണം.
ആരോപണങ്ങൾ 3 ദിവസത്തിനകം പിൻവലിക്കണമെന്നാണ് എം വി ഗോവിന്ദൻ്റെ വക്കീൽ നോട്ടീസിൽ ഉണ്ടായിരുന്നത്. ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തന്നെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.