തിരുവനന്തപുരം : സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. പരാതിക്കാരൻ ചെന്നൈ വ്യവസായി ഷെർഷാദ് ഇ പി ജയരാജനുമായി സംസാരിച്ചെന്ന വിവരം പുറത്ത്. ഇ പി കത്ത് കോടതിയിൽ എത്തിയതിനെക്കുറിച്ച് അന്വേഷിച്ചെന്നാണ് ഇയാൾ പറയുന്നത്. (Letter leak controversy in CPM)
നേതാക്കൾക്ക് എം വി ഗോവിന്ദനെ പുകഴ്ത്തി അയച്ച കത്തും പുറത്തുവിട്ടിട്ടുണ്ട്. ഷെർഷാദ് പറയുന്നത് പി ബിക്ക് കൊടുത്ത കത്തിൻ്റെ വിവരങ്ങളാണ് ഇ പി തേടിയതെന്നാണ്. വാട്സാപ്പ് മെസേജുകളൊക്കെ അയക്കുന്ന ബന്ധമാണ് ഇ പി ജയരാജനുമായി ഉള്ളതെന്നാണ് ഇയാൾ പറഞ്ഞത്.
തനിക്കറിയാവുന്ന കാര്യങ്ങൾ അദ്ദേഹത്തോട് പങ്കുവച്ചെന്നും ഷെർഷാദ് വ്യക്തമാക്കി. അതേസമയം, വിവാദങ്ങൾ അനാവശ്യമാണെന്ന് പറഞ്ഞ് ഇ പി ജയരാജനും എളമരം കരീമും അടക്കമുള്ള നേതാക്കൾ ഇത് തള്ളി.