തിരുവനന്തപുരം : സി പി എം പി ബിക്ക് സ്വകാര്യ വ്യക്തി നൽകിയ കത്ത് ചോർന്ന് ഡൽഹി ഹൈക്കോടതിയിലെ രേഖയായി മാറി. ഇതേത്തുടർന്ന് സി പി എമ്മിൽ വിവാദം ഉയരുകയാണ്.(Letter controversy in CPM)
പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈയിലെ വ്യവസായിയായ മുഹമ്മദ് ഷെർഷാദാണ് പരാതി നൽകിയിരിക്കുന്നത്.
ഇതിന് പിന്നിൽ എം വി ഗോവിന്ദൻ്റെ മകൻ ആണെന്നാണ് ഇയാളുടെ ആരോപണം. ഇക്കാര്യം പാർട്ടിക്കുള്ളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.