
ഇന്നത്തെ 5 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (17-10-2025) | Today's 5 major news headlines
Sabarimala : ശബരിമല സ്വർണ്ണക്കൊള്ള കേസ് : ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി, നടന്നത് വൻ ഗൂഢാലോചന, ഞെട്ടിക്കുന്ന വിവരങ്ങൾ
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. ശ്രീകോവിലിലെ കട്ടിളപ്പളിയുടെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ്. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു നടപടി. വൻ ഗൂഢാലോചന നടന്നതായും ദേവസ്വം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും പോറ്റി മൊഴി നൽകി. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
കെ പി സി സി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു ; സന്ദീപ് വാര്യര്‍ ഉൾപ്പടെ 58 ജനറൽ സെക്രട്ടറിമാർ |KPCC
കെപിസിസിക്ക് ഹൈക്കമാൻഡ് പുതിയ ജംബോ കമ്മിറ്റി പ്രഖ്യാപിച്ചു. പുനഃസംഘടന പട്ടികയിൽ 58 ജനറൽ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമുണ്ട്. രാഷ്ട്രീയകാര്യ സമിതിയിൽ 6 പുതിയ അംഗങ്ങൾ. ബിജെപിയിൽ നിന്നെത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി. വി.എ. നാരായണൻ ട്രഷറർ. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരും സമിതിയിൽ. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും.
Hijab : 'മകൾക്ക് സ്‌കൂളിൽ തുടരാൻ താൽപര്യമില്ല, സ്‌കൂൾ മാറ്റും': ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനിയുടെ പിതാവ്
കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദത്തിൽ, വിദ്യാർത്ഥിനിയെ ഇനി സ്‌കൂളിലേക്ക് അയക്കില്ലെന്ന് പിതാവ് അറിയിച്ചു. ഹിജാബില്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ കുട്ടിയെ തുടരാൻ അനുവദിക്കാമെന്ന നിലപാടിലാണ് സ്കൂൾ മാനേജ്‌മെൻ്റ്. എന്നാൽ, പിതാവ് ആദ്യം അംഗീകരിച്ച നിലപാട് പിന്നീട് മാറ്റി. സ്കൂൾ മാനേജ്‌മെൻ്റിനെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചിരുന്നു.
Congress : ബീഹാർ തെരഞ്ഞെടുപ്പ്: ആദ്യ പട്ടികയിൽ കോൺഗ്രസ് 48 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള 48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. സംസ്ഥാന യൂണിറ്റ് മേധാവി രാജേഷ് റാമും സിഎൽപി നേതാവ് ഷക്കീൽ അഹമ്മദ് ഖാനും പട്ടികയിലുണ്ട്. മഹാസഖ്യത്തിലെ സീറ്റ് വിഭജനം അന്തിമമാക്കുന്നതിന് മുമ്പാണ് പ്രഖ്യാപനം. ഒന്നാം ഘട്ട നോമിനേഷൻ ഒക്ടോബർ 17 വരെയാണ്.
Hamas : 'അകത്തേക്ക് പോയി അവരെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ല': ഹമാസിന് കർശന മുന്നറിയിപ്പുമായി ട്രംപ്
ഗാസയിൽ സാധാരണക്കാരെ തുടർച്ചയായി കൊല്ലുന്നതിനെതിരെ ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ തുടർന്നാൽ, "അകത്തേക്ക് പോയി അവരെ കൊല്ലുക" എന്നല്ലാതെ മറ്റ് മാർഗമില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഇത് മുമ്പത്തെ പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമാണ്.