ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (12-10-2025) | Today's 10 major news headlines

ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (12-10-2025) | Today's 10 major news headlines

Published on

ഇന്നത്തെ 10 പ്രധാന വാർത്താ തലക്കെട്ടുകൾ നോക്കാം (12-10-2025) | Today's 10 major news headlines

'പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണം': കസ്റ്റംസിന് അപേക്ഷ സമർപ്പിച്ച് ദുൽഖർ സൽമാൻ

ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തുന്നത് സംബന്ധിച്ചുള്ള പരിശോധനയായ ഓപ്പറേഷൻ നുംഖോർ വഴി പിടിച്ചെടുത്ത തൻ്റെ വാഹനം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിൽ അപേക്ഷ നൽകി. പ്രൊവിഷണൽ റിലീസിനുള്ള അപേക്ഷയാണ് നൽകിയത്.

റമീസ് യുവതിയെ നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ല : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പോലീസ് കുറ്റപത്രം

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പറഞ്ഞ് പോലീസിൻ്റെ കുറ്റപത്രം. റമീസ് യുവതിയെ നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ല എന്നാണ് ഇതിൽ പറയുന്നത്. യുവതി ജീവനൊടുക്കിയത് പ്രണയം തുടരാനാകില്ല എന്ന മനോവിഷമത്തിലാണ് എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഈ ആഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

'എന്നെ ഒഴിവാക്കി C സദാനന്ദൻ MPയെ കേന്ദ്രമന്ത്രി ആക്കിയാൽ സന്തോഷം, പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട': സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൻ്റെ കലുങ്ക് ചർച്ചയ്‌ക്കെതിരെയുള്ള പ്രചാരണത്തിനെതിരെ രംഗത്തെത്തി. പൂച്ചാണ്ടി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. പറയാനുള്ളത് പറഞ്ഞ് തന്നെ മുന്നോട് പോകുമെന്നും കലുങ്ക് ചര്‍ച്ചകളിൽ ജനാധിപത്യത്തിന്‍റെ നൈര്‍മല്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സി സദാനന്ദന്‍റെ പാര്‍ലമെന്‍റ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും, എംപിയുടെ ഓഫീസ് ഉടൻ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി ആശംസിച്ചു. തന്നെ ഒഴിവാക്കി സി സദാനന്ദൻ എം പിയെ കേന്ദ്രമന്ത്രി ആക്കിയാൽ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു.

'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ വഴി ആയിരുന്നു, ഇന്ദിരാഗാന്ധിക്ക് ജീവൻ വിലയായി നൽകേണ്ടി വന്നു': പി ചിദംബരം

1984-ൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് തീവ്രവാദികളെ തുരത്താൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ "തെറ്റായ വഴി" ആയിരുന്നുവെന്നും, ആ തെറ്റിന് അവരുടെ ജീവൻ വില നൽകേണ്ടി വന്നുവെന്നും മുൻ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.

ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവസാന നിമിഷ ക്ഷണം : വിദേശകാര്യ സഹമന്ത്രി പങ്കെടുക്കുമെന്ന് സൂചന

ഈജിപ്തിലെ ഷാം എൽ-ഷെയ്ക്ക് തിങ്കളാഴ്ച ഗാസ സമാധാന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുക്കുന്ന ഉന്നതതല പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവസാന നിമിഷം ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. മോദിയെ പരിപാടിയിലേക്ക് ക്ഷണിച്ച കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യുഎസും ഈജിപ്തും അവസാന നിമിഷം ക്ഷണം നൽകിയതായി ഒരു റിപ്പോർട്ട് പറയുന്നു.

ദീ​പാ​വ​ലി ; ബം​ഗ​ളൂ​രു - കൊ​ല്ലം പാ​ത​യി​ല്‍ പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ്

ദീ​പാ​വ​ലി ആ​ഘോ​ഷം പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് റെ​യി​ല്‍​വേ പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 16ന് ​ബം​ഗ​ളൂ​രു എ​സ്എം​വി​ടി സ്റ്റേ​ഷ​നി​ല്‍ നി​ന്നും വൈ​കു​ന്നേ​രം മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (06561) അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.20 ന് ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും.17ന് ​കൊ​ല്ല​ത്ത് നി​ന്നും 10.45ന് ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം - ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റ് എ​ക്സ്പ്ര​സ് (06562) അ​ടു​ത്ത ദി​വ​സം രാ​വി​ലെ 3.30ന് ​ബം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ലെ​ത്തും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ ട്രെ​യി​ന്‍ ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ ആ​രം​ഭി​ക്കും.പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്.

സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്ക്

സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ 62 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​മ്പ​തു മു​ത​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റിലേറ്റ​റി​ൽ ക​ഴി​യു​ന്ന ഇ​യാ​ളു‌​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും

ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി.ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ് നൽകി. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാർട്ടിയും 6 സീറ്റുകളിൽ വീതം മത്സരിക്കും. 243 അംഗ നിയമസഭയാണ് ബിഹാറിലേത്.

ശബരിമല സ്വർണകൊള്ള; പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

ശബരിമല സ്വർണകൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്ത് എത്തി. ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ എസ്ഐടിക്ക് കൈമാറും. രാവിലെ എഫ്ഐആ‍ർ രജിസ്റ്റ‍ർ ചെയ്ത് ഉച്ചയോടെയാണ് ജസ്റ്റിസ് കെ.പി ശങ്കരൻ്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെത്തിയത്. സ്ട്രേങ്ങ് റൂമിൽ കണക്കെടുപ്പുകൾ നടത്തി. ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ നേരിട്ട് എസ്ഐടിക്ക് കൈമാറാൻ കഴിയില്ല. ദേവസ്വം ഉദ്യോഗസ്ഥർ വഴി ഇവ കൈമാറും. സംഘം നാളെ ആറന്മുളയിലെത്തി പരിശോധനയും കണക്കെടുപ്പും നടത്തും.

Times Kerala
timeskerala.com