
അമ്മയിലെ കൂട്ടരാജി നടപടിക്ക് പിന്നാലെ ഫേസ്ബുക്ക് പ്രതികരണവുമായി ഡബ്ല്യുസിസി. "നമുക്കൊരുമിച്ച് പുതു വിപ്ലവം സൃഷ്ടിക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. അതിനായി ഒന്നിച്ചു നിൽക്കാം. പുനരാലോചിക്കാം പുനർ നിർമിക്കാം…" എന്നും ഡബ്ല്യുസിസി ഫേസ്ബുകിൽ പോസ്റ്റിൽ പങ്കുവെച്ചു.
അതേസമയം, വളരെ വൈകാരികമായി ആയിരുന്നു മോഹൻലാലിൻ്റെ രാജിപ്രഖ്യാപനം. വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നതെന്ന് പറഞ്ഞ മോഹൻലാൽ, ധാർമിക ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്നാണ് അറിയിച്ചത്. എതിർപ്പ് ഉന്നയിച്ച താരങ്ങൾ പോലും അദ്ദേഹത്തിൻ്റെ തീരുമാനം കേട്ട് ഇത് ഒരുമിച്ച് നേരിടാം എന്ന് പറഞ്ഞെങ്കിലും, തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു അദ്ദേഹം.