‘വയനാടിന്‍റെ ഭാവിക്കായി നമുക്ക് കൈകോർക്കാം’; വോട്ട് ആഹ്വാനവുമായി പ്രിയങ്ക ഗാന്ധി | Kerala Bye-Election

‘വയനാടിന്‍റെ ഭാവിക്കായി നമുക്ക് കൈകോർക്കാം’; വോട്ട് ആഹ്വാനവുമായി പ്രിയങ്ക ഗാന്ധി | Kerala Bye-Election

കോഴിക്കോട്: ലോക്സഭ ഉപ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയങ്ക ആഹ്വാനം ചെയ്തത്. ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനമാണെന്നും വയനാടിന്റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാമെന്നും പ്രിയങ്ക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. (Kerala Bye-Election)

പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വയനാട്ടിലെ എന്‍റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഇന്നാണ് ജനാധിപത്യത്തിന്‍റെ വിധിയെഴുത്ത് ദിനം. നിങ്ങളെല്ലാവരും പോളിംഗ് ബൂത്തിലെത്തി വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. വോട്ടിലൂടെ നിങ്ങൾ രേഖപ്പെടുത്തുന്ന നിലപാടാണ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത്. വയനാടിന്റെ ഭാവിക്കായി നമുക്കൊരുമിച്ച് കൈകോർത്ത് മുന്നേറാം.

Related Stories

No stories found.
Times Kerala
timeskerala.com