'പാർട്ടി തീരുമാനിക്കട്ടെ': നിയമസഭയിലേക്ക് വീണ്ടും KS ശബരീനാഥൻ? | Assembly Elections
തിരുവനന്തപുരം: മുൻ എം.എൽ.എയും നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ കെ.എസ്. ശബരീനാഥൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്ന നിലപാടിലാണ് അദ്ദേഹം.(Let the party decide, KS Sabarinathan to contest again in the Assembly Elections ?)
2015-ൽ ശബരീനാഥൻ അപ്രതീക്ഷിതമായാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം സർക്കാരിന് വലിയ കരുത്തായി മാറി.
മൂന്നാം തവണ അരുവിക്കരയിൽ പരാജയപ്പെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ ശബരി തുടർന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിച്ച അദ്ദേഹം വിജയിക്കുകയും തലസ്ഥാനത്ത് യു.ഡി.എഫിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയും ചെയ്തു.
