
ഈ ആഴ്ച ബിഗ് ബോസ് വീടൊരു ഹോട്ടലായി മാറി, പുതിയ ടാസ്കുകളുമായാണ് മുന്നോട്ട് പോകുന്നത്. ഹോട്ടൽ ജീവനക്കാരായി മത്സരാത്ഥികളും ഹോട്ടലിലെ അതിഥികളായി മുൻ ബിഗ് ബോസ് താരങ്ങളുമാണ് എത്തുന്നത്. ആദ്യ രണ്ട് ദിവസം ഷിയാസ് കരീം, ശോഭ വിശ്വനാഥ് എന്നിവരാണ് എത്തിയത്. കഴിഞ്ഞ ദിവസം സീസൺ 4 ലെ ഫൈനലിസ്റ്റായ റിയാസ് സലിം എത്തിയിരുന്നു. ഇപ്പോൾ ബിഗ് ബോസിൽ പോയ ശേഷമുള്ള റിയാസിന്റെ വാക്കുകളാണ് വൈറലാവുന്നത്.
വീണ്ടും ബിഗ് ബോസിൽ പോയത് നല്ല അനുഭവമായിരുന്നുവെന്നാണ് റിയാസ് സലീം പറയുന്നത്. പറയാനുള്ളത് താൻ പറഞ്ഞിട്ടുണ്ട്. ലക്ഷ്‌മി പ്രശ്‌നമൊക്കെ നേരത്തെ അഭിപ്രായം പറഞ്ഞതാണെന്നും എല്ലാവർക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നുമാണ് റിയാസ് പറയുന്നത്. ഇന്നും നാളെയും എപ്പിസോഡുകൾ കാണുമ്പോൾ താൻ എന്താണ് അവിടെ ചെയ്തത് എന്ന് നിങ്ങൾക്ക് മനസിലാകുമെന്നും താൻ ലക്ഷ്‌മിയെ ടാർഗറ്റ് ചെയ്‌തിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
വീട്ടിൽ തനിക്ക് ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ടെന്നും അവരെയാണ് താൻ സപ്പോർട്ട് ചെയ്യുന്നതെന്നുമാണ് റിയാസ് പറയുന്നത്. തനിക്ക് ജിസേൽ, ആദില-നൂറ എന്നിവരെ ഇഷ്‌ടമാണ്. ഈ സീസണിലെ കണ്ടന്റിന്റെ ക്വളിറ്റിയെ കുറിച്ചും റിയാസ് സംസാരിച്ചു. കണ്ടന്റിന്റെ ക്വളിറ്റി വളരെ കുറവാണെന്നാണ് താരത്തിന്റെ അഭിപ്രായം. അത് തനിക്ക് ഒരു അനുഭവം ഉണ്ടാവുകയും ചെയ്‌തു. വളരെ ക്വാളിറ്റി കുറഞ്ഞ വർത്തമാനവും പെരുമാറ്റവും ഒക്കെ നേരിടേണ്ടി വന്നു. ഷാനവാസിന്റെ ഭാഗത്ത് നിന്നാണ് അതുണ്ടായത്. ഇപ്പോൾ മലയാളത്തിൽ വെറും തെറികളാണ് ഉപയോഗിക്കുന്നത്. താൻ കാരണം ലക്ഷ്‌മി കപ്പ് അടിക്കട്ടെ. ആര് പോവണമെന്ന് തനിക്ക് പറയാനില്ലെന്നും റിയാസ് പറഞ്ഞു.