ഇടുക്കി: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് തൃശ്ശൂർ എം.പി.യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇടുക്കി വട്ടവടയിൽ നടന്ന ഒരു കലുങ്ക് സംവാദത്തിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.(Let a well-educated minister come, says Suresh Gopi, mocking V Sivankutty)
"നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ," എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.
വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യം ഉയർന്നപ്പോഴാണ് സുരേഷ് ഗോപി മറുപടി നൽകിയത്. തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രിയെന്നും, അത്തരം ആളുകളിൽ നിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വട്ടവടയിൽ വെച്ച് പൊതുജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അദ്ദേഹം ഒളിയമ്പ് എയ്തത്.