
തൃശൂർ : ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കുന്നു. മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം എലിപ്പനി സ്ഥിരീകരിച്ചത് ആറ് പേർക്കാണ്. (Leptospirosis in Thrissur)
ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചത് ജാഗ്രത പുലർത്തണമെന്നാണ്. മഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ ചികിത്സ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം.
സ്വയം ചികിത്സ പാടില്ലെന്നും, വൈദ്യസഹായം തേടണമെന്നും ഇവർ പറയുന്നു.