കോട്ടയം : സംസ്ഥാനത്ത് എലിപ്പനി മരണം. കോട്ടയത്താണ് സംഭവം. മരിച്ചത് പത്താം ക്ലാസ് വിദ്യാർത്ഥിയായ ലെനൻ സി ശ്യാം (15) ആണ്. (Leptospirosis death in Kottayam)
എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകനാണ്. കുട്ടി പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.