
തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ശ്രീകുമാരി എന്ന 62കാരിയാണ് മരിച്ചത്. (Leptospirosis death in Kerala)
ഇവർ നെയ്യാറ്റിൻകര ഗ്രാമം സ്വദേശിനിയും തൊഴിലുറപ്പ് തൊഴിലാളിയുമാണ്. രോഗബാധ മൂലം ഇവർ മൂന്ന് ദിവസമായി ചികിത്സയിൽ ആയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.