കോഴിക്കോട് : കൂടരഞ്ഞിയിലെ മഞ്ഞക്കടവിൽ കിണറ്റിൽ വീണ അജ്ഞാത ജീവി പുലിയാണെന്ന് തിരിച്ചറിഞ്ഞു. കിണറ്റിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ മുഖം പതിഞ്ഞത്. (Leopard in well in Kozhikode)
കൂട് സ്ഥാപിച്ച് ഇതിനെ പിടികൂടുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. ആൾമറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള കിണറിലാണ് കഴിഞ്ഞ ദിവസം പുലി വീണത് എന്നാണ് വിവരം.
കിണറിനുള്ളിലെ ഗുഹയിലേക്ക് ജീവി കയറിപ്പോയെന്നാണ് വിവരം. കിണറ്റിൽ കൂട് സ്ഥാപിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചത്.