വയനാട് : സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങി രാത്രിയിൽ കോഴിയെ പിടിച്ച് കടന്നുകളഞ്ഞ പുലി ഇപ്പോഴും കാണാമറയത്ത്. (Leopard in Wayanad )
പുലി ഉടൻ കെണിയിലാകുമെന്ന് വനംവകുപ്പ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് പ്രദേശം തന്നെ വിട്ടുപോയെന്നാണ് നിഗമനം. ഇതിനായി സ്ഥാപിച്ച കൂടുകളിൽ ഒരെണ്ണത്തിന് കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചു. ഇത് അടിയന്തിരമായി മാറ്റി സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.