തിരുവനന്തപുരം : അമ്പൂരിയിൽ പുള്ളിപ്പുലി വലയിൽ കുടുങ്ങി. കാരിക്കുഴിയിൽ ആണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഷൈജുവിനെ പുലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. രാവിലെ ടാപ്പിംഗിനിടയിലാണ് പുലിയെ കണ്ടെത്തിയത്. (Leopard in Trivandrum)
ഇയാൾ നിലവിളിക്കുന്നത് കേട്ട് പുലി പിന്മാറി. പുണനാളെ സുരേഷ് എന്നയാളെ ആക്രമിക്കാൻ ശ്രമിച്ചു. പാറയിടുക്കിനോട് ചേർന്ന് വലയിൽ കുടുങ്ങിയ നിലയിലുള്ള പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർ ഡാം പോലീസും നിരീക്ഷിക്കുകയാണ്.
2 തവണ മയക്കുവെടി വയ്ക്കാൻ ശ്രമിച്ചപ്പോൾ പുലി അക്രമാസക്‌തനായി. പുലിയെ പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്.