മലപ്പുറം : മണ്ണാർമലയിൽ പുലിയെ പിടികൂടാത്ത സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്. വെട്ടത്തൂര്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറുൾപ്പെടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്. (Leopard in Malappuram)
മേലാറ്റൂർ പോലീസിൻറേതാണ് നടപടി. വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.എം മുസ്തഫ, അംഗം തോരപ്പ ഹൈദര്‍ എന്നിവരടക്കമുള്ളവർക്കെതിരെ കേസെടുത്തു.