തിരുവനന്തപുരം : അമ്പൂരിയിൽ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്ത നിലയിൽ. പുലിയെ നെയ്യാർ ഡാമിലെ സഫാരി പാർക്കിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൂട്ടിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
അമ്പൂരിയിൽ ചാക്കപ്പാറ കാരിക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പുലിയെ പിടികൂടിയത്. പുലിയെ വള്ളിയിൽ കുടുങ്ങിയനിലയിൽ കണ്ടതായി റബർ ടാപ്പിങ് നടത്തുകയായിരുന്നയാളാണ് വനം വകുപ്പിനെ അറിയിച്ചത്.തുടർന്ന് വനംവകുപ്പ് വെറ്റിനറി ഡോക്ടർ അരുൺ മയക്കുവെടിവച്ച് പുലിയെ പിടികൂടുകയായിരുന്നു.