
പാലക്കാട് : പാലക്കാട് ചെറാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ഇന്ന് പുലർച്ചയോടെയാണ് റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ രവി പിഷാരടിയുടെ വീട്ടിൽ പുലിയെത്തിയത്. പട്ടാപ്പകൽ പുലി റോഡിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് പുലി ഓടിപോകുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.ഒന്നരവർഷം മുൻപും വീട്ടിലുണ്ടായിരുന്ന നായ്ക്കളെ പിടിക്കാൻ പുലിയെത്തിയിരുന്നുവെന്ന് രവി പിഷാരടി പറഞ്ഞു.