കാസർകോട് പുല്ലൂരിൽ പുലി കുളത്തിൽ വീണു | leopard rescue

നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
leopard

കാസർഗോഡ് : കാസർഗോഡ് പുലി കുളത്തിൽ വീണു. കാസർഗോഡ് പുല്ലൂരിലാണ് പുലി കുളത്തിൽ വീണത്. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. വൈകുന്നേരം 5 മണിയോടെയാണ് പുലി കുളത്തിൽ വിണ വിവരം അറിഞ്ഞത്.

നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞുടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ പിടികൂടാനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com