നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലിയിറങ്ങി ; വെടിയുതിർത്ത് പൊലീസുകാരൻ രക്ഷപ്പെട്ടു |Leopard

ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ൻ പു​ലി​യു​ടെ മു​ന്നി​ൽ​പ്പെ​ട്ടു.
leopard
Published on

മ​ല​പ്പു​റം: നി​ല​മ്പൂ​ർ പോ​ലീ​സ് ക്യാ​മ്പി​നു​സ​മീ​പം പു​ലി​യി​റ​ങ്ങി. ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ൻ പു​ലി​യു​ടെ മു​ന്നി​ൽ​പ്പെ​ട്ടു. പൊ​ലീ​സു​കാ​ര​ൻ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത​തോ​ടെ പു​ലി ഓ​ടി​പോയി.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​ നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ ഒ​ന്നാം ഡി​വി​ഷ​നി​ലെ ഡി​വൈ​എ​സ്‌​പി ഓ​ഫീ​സ് ഭാ​ഗ​ത്താ​ണ് പു​ലി എ​ത്തി​യ​ത്.നിലമ്പൂർ വനം ഓഫീസിന്റെ 500 മീറ്റർമാത്രം അകലെയാണിത്‌. ഇതിനുസമീപത്ത് പുലി ഭക്ഷിച്ചനിലയിൽ ഒരു മുള്ളൻപന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്.

ഒ​രു​മാ​സ​ത്തോ​ള​മാ​യി മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന്‌ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​മ്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.തു​ട​ർ​ച്ച​യാ​യി പു​ലി​യി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related Stories

No stories found.
Times Kerala
timeskerala.com