തിരുവനന്തപുരം : അമ്പൂരിയില്‍ നാട്ടിലിറങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി.കാട്ടുവള്ളിയിൽ കുടുങ്ങിയ പുലി മയക്കുവെടിവെക്കുന്നിതിനിടയിൽ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടിയത്.
അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കണ്ടത്. കാരിക്കുഴി സ്വദേശി ഷൈജുവിന്റെ പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്.
റബര്‍ ടാപ്പിങ്ങിന് പോയപ്പോഴാണ് കാട്ടുവള്ളിയില്‍ കുരുങ്ങിയ നിലയില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനപാലകരും ആര്‍ആര്‍ടി സംഘടവും നെയ്യാര്‍ ഡാം പൊലീസും രംഗത്തെത്തി. പുലിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.