

കൊച്ചി: കണ്ണടകളുടെ രംഗത്തെ വമ്പന്‍മാരായ ലെന്‍സ്കാര്‍ട്ട് തങ്ങളുടെ ആദ്യത്തെ എഐ സ്മാര്‍ട്ട് കണ്ണടകള്‍ ഡിസംബര്‍ അവസാനത്തോടെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
നിര്‍മിത ബുദ്ധി അധിഷ്ഠിത ആശയ വിനിമയങ്ങള്‍, ആരോഗ്യ, ക്ഷേമ വിവരങ്ങള്‍, യുപിഐ പെയ്മെന്‍റ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാല്‍കോമിന്‍റെ സ്നാപ്ഡ്രാഗണ്‍ എആര്‍1 ജെന്‍ 1 സംവിധാനത്തിലാവും ഇതു പ്രവര്‍ത്തിക്കുയെന്നാണ് കരുതുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ ലെന്‍സ്കാര്‍ട്ട് ക്വാല്‍കോമുമായി തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ലെന്‍സ്കാര്‍ട്ട് ഒക്ടോബര്‍ 31-ന് അവതരിപ്പിച്ച 7278 കോടി രൂപ സമാഹരിക്കാനായുള്ള പബ്ലിക് ഓഫര്‍ ആദ്യ ദിനം തന്നെ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു.