

മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്‍മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്‍മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും താരം തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. താൻ പഠിച്ച കോളേജിൽ ഒരു ഇവന്റിന് അതിഥിയായെത്തിയ വ്ളോഗ് ആണ് ലക്ഷ്മി ഏറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫങ്ഷണൽ ഇംഗ്ലീഷ്- ജേർണലിസമായിരുന്നു ലക്ഷ്മി പഠിച്ചത്. സ്വന്തം കോളേജിൽ ഗസ്റ്റായി വരിക എന്നത് അഭിമാനം നൽകുന്ന കാര്യമാണെന്ന് ലക്ഷ്മി പറയുന്നു. (Lekshmi Nakshatra)
''കോളേജ് ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ വെച്ച് ഇന്നാണ് എനിക്ക് നമസ്കാരം എന്ന് മുഴുവനായി പറയാൻ പറ്റുന്നത്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് മൈക്ക് എടുത്ത് ഹലോ ഗുഡ്മോണിങ് എന്ന് പറഞ്ഞ് തുടങ്ങുമ്പോഴെ കൂവൽ തുടങ്ങും. ഇന്ന് വരെ ഈ സ്റ്റേജിൽ ഒരു സെന്റൻസ് മുഴുവനായി പറയാൻ എന്നെ സീനിയേഴ്സ് അനുവദിച്ചിട്ടില്ല. അവിടെ നിന്നാണ് എന്റെ കരിയർ ഞാൻ ആരംഭിച്ചത്. ക്ലാസിൽ കയറിയില്ലെങ്കിലും മിക്ക ദിവസവും പരിപാടികളും റിഹേഴ്സലുമായി ഞാൻ ഓഡിറ്റോറിയത്തിലുണ്ടാകുമായിരുന്നു'', ലക്ഷ്മി വ്ളോഗിൽ പറഞ്ഞു.
കോളേജ് കാലത്ത് ലഭിച്ച പ്രപ്പോസലുകളെക്കുറിച്ചും ലക്ഷ്‍മി വ്ളോഗിൽ സംസാരിച്ചു. ''മിക്സഡ് കോളേജാകുമ്പോൾ പ്രപ്പോസൽസ് നടക്കുന്നത് സ്വഭാവികമാണല്ലോ. ഫസ്റ്റ് ഇയറിന്റെ ഓണം സെലിബ്രേഷൻ സമയത്താണ് എനിക്ക് ആദ്യത്തെ പ്രപ്പോസൽ ലഭിക്കുന്നത്.
അന്നത്തെ കാലത്ത് അതൊക്കെ ഒരു ടെൻഷനാണ്. എന്റെ സീനിയർ വന്ന് പ്രപ്പോസ് ചെയ്തു. കത്താണ് തന്നത്. കത്ത് തന്നതും പ്രിൻസിപ്പൽ വന്നു. ഞാനും പുള്ളിയും രണ്ട് വഴിക്കോടി. കത്ത് പ്രിൻസിപ്പൽ പിടിച്ചു. കൈ അക്ഷരം എന്റേതല്ലാത്തതുകൊണ്ട് ഞാൻ സെയ്‍ഫായി'', ലക്ഷ്‍മി കൂട്ടിച്ചേർത്തു.