തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ കൗൺസിലർവീണ്ടും തിരിച്ചെത്തി. പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമായ ബി. വിജയലക്ഷ്മിയുടെ കോൺഗ്രസ് പ്രവേശനമാണ് മണിക്കൂറുകൾക്കകം നാടകീയമായി അവസാനിച്ചത്.(Left BJP and joined Congress, Former councilor returns to party within hours)
ബുധനാഴ്ച കെ. മുരളീധരൻ എം.പി.യുടെ സാന്നിധ്യത്തിൽ ഡി.സി.സി. ഓഫീസിൽ വെച്ച് വിജയലക്ഷ്മി കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് തിരുമലയിൽ നടന്ന ബിജെപി വേദിയിൽ വിജയലക്ഷ്മി വീണ്ടുമെത്തി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലായിരുന്നു വിജയലക്ഷ്മിയുടെ സാന്നിധ്യം.
വിജയലക്ഷ്മിയെ ആദരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കോൺഗ്രസിൽ ചേർന്നതായി വ്യാജവാർത്ത പ്രചരിപ്പിച്ചതാണെന്നാണ് ബിജെപി നേതാക്കൾ വിശദീകരിച്ചത്. നിലവിൽ വിജയലക്ഷ്മി ബിജെപിയിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ രംഗത്തെ ഈ അപ്രതീക്ഷിത സംഭവവികാസം ചർച്ചയായിരിക്കുകയാണ്.