Kerala
ലേണേഴ്സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു
കോട്ടയം: ലേണേഴ്സ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കുന്നതിനുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിച്ച് മോട്ടോർ വാഹനവകുപ്പ്. ഒരാൾ ലേണേഴ്സ് എടുത്ത് ആറ് മാസത്തിനകം ഡ്രൈവിങ് ടെസ്റ്റ് പാസായില്ലെങ്കിൽ അത് പുതുക്കണമെന്നാണ് വ്യവസ്ഥ. അതിന് അപേക്ഷിക്കുമ്പോൾ നേത്ര പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസമാണെന്നും അതിനാൽ പുതിയ നേത്രപരിശോധന സർട്ടിഫിക്കറ്റ് നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ലേണേഴ്സ് ലൈസൻസ് പുതുക്കിയാൽ 30 ദിവസം കഴിഞ്ഞ് മാത്രമേ ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി ലഭിക്കുമായിരുന്നുള്ളു. അതിലും മാറ്റം വരുത്തിയിട്ടുണ്ട്.