തിരുവനന്തപുരം : ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. മുഴുവന്‍ ചോദ്യത്തില്‍ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങള്‍ എങ്കിലും ശരിയായിരിക്കണം.
നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവിങ് സ്കൂളിൽ നിന്ന് നൽകുന്ന ചോദ്യോത്തരങ്ങൾ അടങ്ങിയ പുസ്തകങ്ങൾക്ക് പകരം പുതിയ എം.വി.ഡി ലീഡ്‌സ് മൊബൈല്‍ ആപ്പില്‍ സിലബസ് ഉണ്ടാകും.ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകള്‍, ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ലീഡ്സ് ആപ് ടെസ്റ്റ് നിർബന്ധമായും പാസാകണം.