തൃശൂരിൽ കോൺഗ്രസ് വിട്ട് നേതാവ് BJPയിൽ ചേർന്നു | BJP

ഈ കൂറുമാറ്റം തൃശ്ശൂരിലെ പ്രാദേശിക കോൺഗ്രസ് ഘടകത്തിന് തിരിച്ചടിയാകും.
തൃശൂരിൽ കോൺഗ്രസ് വിട്ട് നേതാവ് BJPയിൽ ചേർന്നു | BJP
Updated on

തൃശ്ശൂർ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട്തൃശൂരിൽ മുൻ കോൺഗ്രസ് നേതാവ് ഭാസ്കരൻ കെ. മാധവൻ ബി.ജെ.പിയിൽ ചേർന്നു. പാളഞ്ചേരി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം, കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് പാർട്ടി മാറാൻ കാരണമെന്ന് വ്യക്തമാക്കി.(Leader leaves Congress in Thrissur and joins BJP)

ഇദ്ദേഹത്തിൻ്റെ ഭാര്യ ജയശ്രീ ഭാസ്കരൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ആയിരുന്നു. കൂടുതൽ പേർ ബി.ജെ.പിയിലേക്ക് വരുമെന്ന് ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് പ്രതികരിച്ചു.

ബി.ജെ.പി. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇത് സംബന്ധിച്ച വീഡിയോ പങ്കുവെച്ചു. "കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീ. കെ.എം. ഭാസ്കരൻ ബി.ജെ.പിയിൽ. ദേശീയതയിലേക്ക്_സ്വാഗതം" എന്നായിരുന്നു കുറിപ്പ്. ഭാസ്കരൻ കെ. മാധവന്റെ ഈ കൂറുമാറ്റം തൃശ്ശൂരിലെ പ്രാദേശിക കോൺഗ്രസ് ഘടകത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com