'ഞങ്ങളെ അകറ്റാൻ ശ്രമിച്ചവരുടെ പേരുകൾ ലീഡർ എണ്ണിപ്പറഞ്ഞു, മാന്യതയുടെ പേരിൽ വെളിപ്പെടുത്തുന്നില്ല': മുല്ലപ്പള്ളി രാമചന്ദ്രൻ | K Karunakaran

അതൊരു അടഞ്ഞ അധ്യായമായി മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു
Leader K Karunakaran enumerated the names of those who tried to distance us, says Mullappally Ramachandran
Updated on

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരനെയും തന്നെയും അകറ്റാൻ ചില വ്യക്തികൾ ശ്രമിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രൻ. തന്നെയും ലീഡറെയും അകറ്റാൻ ശ്രമിച്ചവരുടെ പേരുകൾ കരുണാകരൻ തന്നെ വെളിപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.(Leader K Karunakaran enumerated the names of those who tried to distance us, says Mullappally Ramachandran)

കരുണാകരനുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന യുവനേതാവായിരുന്നു താൻ എന്നും, എന്നാൽ അവസാന കാലത്ത് തമ്മിൽ അകലേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹത്തിന് വയ്യാതിരുന്ന സമയത്ത് എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യം ഞാൻ വിസമ്മതിച്ചെങ്കിലും അത് തന്റെ അന്ത്യാഭിലാഷമാണെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് ഞാൻ കാണാൻ പോയത്. സംസാരിക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന ലീഡർ, ഞങ്ങളെ തമ്മിൽ അകറ്റിയവരുടെ പേരുകൾ എണ്ണിയെണ്ണി പറഞ്ഞു. മാന്യതയുടെ പേരിൽ ആ പേരുകൾ ഇപ്പോൾ ഞാൻ വെളിപ്പെടുത്തുന്നില്ല. അതൊരു അടഞ്ഞ അധ്യായമായി മാറട്ടെ," അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരവും പദവിയുമുള്ളപ്പോൾ അവസരസേവകരുടെ വലിയ പട കൂടെയുണ്ടാകും. എന്നാൽ അധികാരം നഷ്ടപ്പെടുമ്പോൾ ആരും കൂടെയുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com