Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaLDFൻ്റെ വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി കാസർഗോഡ് ഉദ്ഘാടനം...

LDFൻ്റെ വികസന മുന്നേറ്റ ജാഥകൾക്ക് ഇന്ന് തുടക്കം: മുഖ്യമന്ത്രി കാസർഗോഡ് ഉദ്ഘാടനം നിർവ്വഹിക്കും, വടക്കൻ മേഖലയിൽ ക്യാപ്റ്റനായി MV ഗോവിന്ദൻ | LDF

🎙️ Latest Podcast

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ വടക്കൻ മേഖല ‘വികസന മുന്നേറ്റ ജാഥ’യ്ക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് കുമ്പളയിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. എം.വി. ഗോവിന്ദനാണ് വടക്കൻ മേഖല ജാഥയുടെ ക്യാപ്റ്റൻ.(LDF’s development marches begin today, Chief Minister to inaugurate in Kasaragod)

സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് എൽഡിഎഫ് ജാഥകൾ സംഘടിപ്പിക്കുന്നത്. വടക്കൻ മേഖലയിൽ എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ ഇന്നും നാളെയും കാസർഗോഡ് ജില്ലയിൽ പര്യടനം നടത്തും. ഫെബ്രുവരി 16-ന് പാലക്കാട് തരൂരിലാണ് ഈ ജാഥ സമാപിക്കുക.

മധ്യമേഖലയിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന ജാഥ ഫെബ്രുവരി 6-ന് പത്തനംതിട്ടയിൽ നിന്ന് ആരംഭിച്ച് എറണാകുളത്ത് അവസാനിക്കും. തെക്കൻ മേഖലയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ജാഥയുടെ ക്യാപ്റ്റൻ. ഇത് ഫെബ്രുവരി 3-ന് ചേലക്കരയിൽ നിന്ന് ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ നേരിട്ട തിരിച്ചടികളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുക എന്നതാണ് ലക്ഷ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.