പോത്തൻകോട് കലാശക്കൊട്ടിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം | LDF -UDF Clash

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്.
ldf udf clash
Updated on

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് എൽഡിഎഫ് - യുഡിഎഫ് സംഘർഷം. തദ്ദേശ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെയാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടതോടെ സംഘർഷം അവസാനിക്കുകയായിരുന്നു.

അതേ സമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു.ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാണ്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ്കലാശക്കൊട്ടോടെ വൈകിട്ട് ആറിന് സമാപിച്ചത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ മറ്റന്നാളാണ് വിധിയെഴുത്ത്.

ഡിസംബര്‍ ഒന്‍പത് ചൊവ്വാഴ്ച ഏഴുജില്ലകള്‍ പോളിങ് ബൂത്തിലെത്തും. ഒന്‍പതാം തീയതി രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.രണ്ടാംഘട്ടത്തില്‍ ഡിസംബര്‍ 11-ന് തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. ഇതിനുശേഷം ഡിസംബര്‍ 13-നാണ് വോട്ടെണ്ണല്‍. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com