പാലക്കാട്: അംഗബലം തുല്യമായിരുന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് പ്രതിനിധിയുടെ വോട്ട് മറിച്ചുപിടിച്ച് എൽഡിഎഫ് അധികാരം പിടിച്ചു. എൽഡിഎഫിലെ കെ.വി. നഫീസയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ ഉറച്ച വോട്ട് എൽഡിഎഫിന് ലഭിച്ചതോടെയാണ് നാടകീയമായി ഭരണം ഇടത് മുന്നണിക്ക് കൈവന്നത്.(LDF seizes power in Vadakkencherry Block Panchayat)
യുഡിഎഫിലെ ലീഗ് സ്വതന്ത്രനായി തളി ഡിവിഷനിൽ നിന്നും വിജയിച്ച ജാഫർ മാഷാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. ഇതോടെ യുഡിഎഫ് ക്യാമ്പ് അപ്രതീക്ഷിത പരാജയത്തിലേക്ക് നീങ്ങി.
ആകെ 14 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്താനിരിക്കെയാണ് യുഡിഎഫ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് വിജയം ഉറപ്പിച്ചത്.