ഓണക്കൂർ വാർഡ് LDF നിലനിർത്തി: 221 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ CB രാജീവ് വിജയിച്ചു | LDF

221വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചു
LDF retains Onakkoor ward, wins with a majority of 221 votes
Updated on

എറണാകുളം : തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥി സി.എസ്. ബാബു അന്തരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡായ ഓണക്കൂറിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി.ബി. രാജീവ് വിജയിച്ചു. 221 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ഈ വാർഡ് നിലനിർത്തിയത്.(LDF retains Onakkoor ward, wins with a majority of 221 votes)

ഈ വാർഡിൽ ആകെ നാല് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എൽഡിഎഫിൻ്റെ സി.ബി. രാജീവിന് 558 വോട്ടുകൾ ലഭിച്ചു. യുഡിഎഫിൻ്റെ ജോസ് സി.പിക്ക് 337 വോട്ടുകൾ, ഐക്യമുന്നണി സ്ഥാനാർത്ഥിക്ക് 35 വോട്ടുകൾ, എൻഡിഎയുടെ ശ്രീകാന്തിന് 34 വോട്ടുകൾ എന്നിങ്ങനെയാണ് ലഭിച്ചത്.

എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. വാർഡിൽ എൽഡിഎഫ് വിജയിച്ചുവെങ്കിലും പാമ്പാക്കുട പഞ്ചായത്ത് ഭരണത്തെ ഇത് ബാധിക്കില്ല. ആകെ 15 വാർഡുകളുള്ള പാമ്പാക്കുട പഞ്ചായത്തിൽ ഒമ്പത് വാർഡുകൾ ഇതിനോടകം നേടി യുഡിഎഫ് ഭരണം ഉറപ്പാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com