ഷൊർണൂരിൽ അധ്യക്ഷയായി LDF വിമത: ഭരണം നിലനിർത്താൻ നിർമലയെ പിന്തുണച്ച് CPM | LDF

35 അംഗ കൗൺസിലിൽ ഇവർ 18 വോട്ടുകൾ നേടി
ഷൊർണൂരിൽ അധ്യക്ഷയായി LDF വിമത: ഭരണം നിലനിർത്താൻ നിർമലയെ പിന്തുണച്ച് CPM | LDF
Updated on

പാലക്കാട്: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഷൊർണൂർ നഗരസഭാ അധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥി പി. നിർമല തിരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാതിരുന്ന എൽഡിഎഫിനെ പിന്തുണയ്ക്കാൻ അധ്യക്ഷ പദവി വേണമെന്ന നിർമലയുടെ ആവശ്യം സിപിഎം അംഗീകരിച്ചതോടെയാണ് ഭരണത്തുടർച്ചയ്ക്ക് വഴിയൊരുങ്ങിയത്.(LDF rebel as chairperson in Shoranur, CPM provides supports her to maintain ruling)

35 അംഗ കൗൺസിലിൽ 18 വോട്ടുകൾ നേടിയാണ് നിർമല വിജയിച്ചത്. എൽഡിഎഫിന്റെ 17 അംഗങ്ങളും നിർമലയ്ക്ക് വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ അഡ്വ. സിനി മനോജിന് 12 വോട്ടും കോൺഗ്രസിന്റെ ടി. സീനയ്ക്ക് 5 വോട്ടും ലഭിച്ചു.

വിമത സ്ഥാനാർത്ഥിയെ അധ്യക്ഷയാക്കാനുള്ള തീരുമാനത്തിനെതിരെ ഷൊർണൂരിലെ പ്രാദേശിക സിപിഎം നേതാക്കൾക്കിടയിൽ ശക്തമായ വിയോജിപ്പുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലരും പരസ്യമായി രംഗത്തെത്തിയെങ്കിലും ഭരണസ്ഥിരത ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com