കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടത്തിലെ അപകടത്തിൽ സർക്കാരിനെതിരായി ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ നീക്കമിട്ട് എൽ ഡി എഫ്. ഇതിനായി ഇന്ന് മെഡിക്കൽ കോളേജിന് മുൻപിൽ ജനകീയ സദസ്സ് നടത്തും. (LDF on Kottayam Medical College accident)
ഈ പരിപാടി നടത്തുന്നത് കോൺഗ്രസ്-ബി ജെ പി നേതൃത്വങ്ങൾ കേരളത്തിലെ ആതുരാലയങ്ങളെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ്. ഇത് ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി എൻ വാസവൻ ആണ്.