വയനാട് : മൂപ്പൈനാട് പഞ്ചായത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന പഞ്ചായത്തിൽ ഒരു വോട്ട് അസാധുവായതോടെ നടന്ന നറുക്കെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചു. യുഡിഎഫിലെ സുധയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂപ്പൈനാട് പഞ്ചായത്തിന്റെ അമരത്തേക്ക് യുഡിഎഫ് തിരിച്ചെത്തുന്നത്.(LDF loses vote in Muppainad, UDF comes to power after 25 years)
ആകെ 17 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമുള്ളതിനാൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നതാണ്.
വോട്ടെടുപ്പിനിടെ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെ ഇരുമുന്നണികളും എട്ട് വോട്ടുകൾ വീതം നേടി തുല്യനിലയിലായി. ഇതോടെയാണ് വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് വേണ്ടിവന്നത്.