
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : കൊണ്ടോട്ടി നഗരസഭഎൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ അഴിമതിയുടെ സ്മാരകങ്ങൾക്ക് റീത്ത് സമർപ്പണം നടത്തി.ഭീമമായ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വർഷങ്ങളായി തുറന്ന് കൊടുക്കാത്ത ബസ്സ്റ്റാൻ്റ് വിശ്രമകേന്ദ്രത്തിലേക്ക് അടക്കമാണ് എൽഡിഎഫിൻ്റെറീത്ത് വണ്ടി സമരം.കൊണ്ടോട്ടി മുൻസിപ്പൽ എൽഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.കുഞ്ഞാലിസ് മാരക മന്ദിര പരിസരത്ത് സമരം സിപിഐ എം കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ: കെ കെ സമദ് റീത്തു വണ്ടി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
ഭീമമായ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് തുറന്ന് കൊടുക്കാത്ത ബസ്സ്റ്റാൻ്റ് വിശ്രമകേന്ദ്രം, 14ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച് കാട് മൂടികിടക്കുന്ന പകൽ വീട്, പൂർത്തീകരിക്കാത്ത വനിത ഹോസ്റ്റൽ, നഗര ആരോഗ്യ കേന്ദ്രം, ബഡ്സ് സ്കൂൾ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലാണ് റീത്ത് സമർപ്പണം നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ വിപി മുഹമ്മദ് കുട്ടി, പാറപ്പുറം അബ്ദുറഹിമാൻ, ശിഹാബ് കോട്ട, ഷാജു അവരക്കാട് ,എം ഹബീബുറഹ്മാൻ, എ പി സലീം, പുലത്ത് കുഞ്ഞു, സഹീർ മണ്ണാരിൽ സംസാരിച്ചു.