
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും വയനാട്ടിൽ ഉചിത സ്ഥാനാർഥിയായിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് സജ്ജമാണെന്ന് കൺവീനർ ടി.പി രാമകൃഷ്ണനും വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകൾ മുന്നണി നേരത്തെ തന്നെ ആരംഭിച്ചെന്നും പാലക്കാടിനു പുറമേ ചേലക്കരയിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ അറിയിച്ചു. രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും ജില്ലകളുടെ നിലപാട് മനസിലാക്കി കഴിയുന്നത്ര വേഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.