

ചെങ്ങമനാട് (എറണാകുളം): തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽനിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പിൽനിന്ന് കാൽവഴുതി വീണ് സ്ഥാനാർഥിക്ക് പരിക്ക്. ആലുവ നിയോജകമണ്ഡലം ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി ടി. ശാന്തമണിക്കാണ് പരിക്കേറ്റത്.സ്ഥാനാർഥിയുടെ വലതു തോളെല്ലിന് പൊട്ടലും നെറ്റിയിൽ സാരമായ മുറിവുമുണ്ട്. സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ കാൽ വഴുതി മുറ്റത്ത് പാകിയ കരിങ്കൽ ടൈലിൽ തെറിച്ചു വീഴുകയായിരുന്നു.വീട്ടുകാർ ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്കുകൾ സാരമുള്ളതിനാൽ വിദഗ്ധ ചികിത്സ നൽകി വരുന്നു.