പത്തനംതിട്ട : പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു. പത്തനംതിട്ട ഓമല്ലൂർ പറയനാലിയിലാണ് സംഭവം നടന്നത്. പത്രിക നൽകിയ ശേഷം വീട്ടിലേക്ക് പൊകവേയാണ് നാലാം വാർഡ് ജലജയെ നായ കടിച്ചത്. കാലിൽ കടിയേറ്റ ജലജ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർഥിയെ നായ കടിച്ചു. ഇടുക്കി ബൈസൺവാലി പഞ്ചായത്ത് രണ്ടാം വാർഡിൽ ആണ് സംഭവം. പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് കടിയേറ്റത്. വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്.