LDF : 'ദുരന്ത ബാധിതർക്ക് സഹായം നൽകാനുളള നടപടി സ്വീകരിച്ചില്ല, എം പി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയം':LDF

സംഭവത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യച്ചങ്ങല തീർക്കുമെന്നാണ് എൽ ഡി എഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞത്.
LDF against Priyanka Gandhi MP
Published on

തിരുവനന്തപുരം : പ്രിയങ്ക ഗാന്ധി എം പി എന്ന നിലയിൽ പരാജയം ആണെന്ന് പറഞ്ഞ് എൽ ഡി എഫ്. വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി അവർ സ്വീകരിച്ചില്ല എന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടി.(LDF against Priyanka Gandhi MP)

പല ഔദ്യോഗിക പരിപാടികൾക്കും അവർ സ്ഥലത്ത് എത്തുന്നില്ല എന്നും, ദുരന്തബാധിതർക്ക് ഭവന നിർമ്മാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും വീടുകളുടെ നിർമ്മാണം ഇതുവരെയും തുടങ്ങിയിട്ടില്ല എന്നും അവർ വിമർശനമുന്നയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യച്ചങ്ങല തീർക്കുമെന്നാണ് എൽ ഡി എഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com