
തൃശൂർ : ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. തൃശൂർ പേരമംഗലത്താണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. (Lawyer sexually abused his own minor daughter in Thrissur )
ഇയാൾ രണ്ടു വർഷമായി വർഷമായി ഭാര്യയിൽ നിന്നും പിരിഞ്ഞാണ് താമസിക്കുന്നത്. കോടതിയുത്തരവ് പ്രകാരമാണ് പിതാവ് ഞായറാഴ്ച്ചകളിൽ കുട്ടിയെ കൂട്ടിക്കൊണ്ട് പോയിരുന്നത്. പീഡനം നടന്നതും ഈ സമയത്താണ്.
പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ്. തുടർന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടർ വിവരം പോലീസിനെ അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.