ആലപ്പുഴ : ഭൂമി തർക്കത്തെ തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകന് ജീവപര്യന്തം തടവ് ശിക്ഷ. മഹേഷിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി (രണ്ട്) ശിക്ഷിച്ചത്. (Lawyer Sentenced to Life Imprisonment on Murder Case in Alappuzha)
സുദർശനൻ എന്നാണ് വ്യക്തിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കേസിനാസ്പദമായ സംഭവം ഉണ്ടായത് 2020 ഒക്ടോബർ 29നാണ്.
സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറിയതിനെ ചൊല്ലി തർക്കം ഉണ്ടാവുകയും ഇരുമ്പ് വടി കൊണ്ട് സുദർശനനെ തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു.