ഉഴവൂരിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ച സംഭവം : തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി സ്ഥിരീകരണം | Gun

അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്
ഉഴവൂരിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ച സംഭവം : തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി സ്ഥിരീകരണം | Gun
Updated on

കോട്ടയം: ഉഴവൂരിൽ സ്‌കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ വെടിയേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ തോക്കിന് ഔദ്യോഗിക ലൈസൻസ് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഉഴവൂർ പയസ്മൗണ്ട് ഓക്കാട്ടിൽ അഡ്വ. ജോബി ജോസഫ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. അപകടം നടന്നത് പയസ്മൗണ്ട് ഭാഗത്തെ പോക്കറ്റ് റോഡിലായിരുന്നു.(Lawyer dies of getting shot, Confirmed that gun was licensed)

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്നു ജോബി. റോഡിലെ തിട്ടയിൽ തട്ടി സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതായാണ് പ്രാഥമിക നിഗമനം.

വാഹനം മറിയുന്നതിനിടെ സ്‌കൂട്ടറിന്റെ മുൻഭാഗത്ത് കരുതിയിരുന്ന ലൈസൻസുള്ള തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. ചെവിയുടെ ഒരു വശത്ത് വെടിയേറ്റ ജോബി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com